തൃശൂർ: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തൃശ്ശൂരിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന സുരേഷ് ഗോപി നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫ് തൃശ്ശൂർ തിരിച്ചുപിടിച്ചിരിക്കുകയാണ്. സിപിഐ സ്ഥാനാർത്ഥി പി ബാലചന്ദ്രൻ മുന്നിലെത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലാണ്.
ഏഴ് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും സുരേഷ് ഗോപിയുടെ മുന്നേറ്റമായിരുന്നു തൃശ്ശൂരിൽ കാണാനായത്. സുരേഷ് ഗോപി വിജയിക്കുമെന്ന് വിധിയെഴുതിയ ഘട്ടവും ഉണ്ടായി. എന്നാൽ എന്നാൽ എൽഡിഎഫ്-യുഡിഎഫ് ശക്തികേന്ദ്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 200 വോട്ടിന്റെ ലീഡ് ബാലചന്ദ്രന് നിലവിലുണ്ട്.
ഇനി വടൂക്കര, കുറുക്കഞ്ചേരി, കുരുവിച്ചിറ, ചിയാനം, പള്ളിക്കുളം മേഖലകളിലാണ് വോട്ടെണ്ണുന്നത്.
ഇവിടെ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. തൃശൂരിലെ തെരഞ്ഞെടുപ്പുഫലം ഫോട്ടോഫിനിഷിലേക്കാണ് എന്നു തന്നെയാണ് സൂചന.
Discussion about this post