പാലാ: പിസിയെ കൈവിടാനൊരുങ്ങി പൂഞ്ഞാര്‍. മണ്ഡലത്തില്‍ അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത്.
ആദ്യ ലീഡ് നില പ്രകാരം പൂഞ്ഞാറില്‍ പിസി ജോര്‍ജ് മൂന്നാമതാണ്. എല്‍ഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കലിയാനിയാണ് രണ്ടാമത്.
2016ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു
പിസി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. എതിര് സ്ഥാനാര്‍ഥിയേക്കാള്‍ 27,821 വോട്ടുകള്‍ക്കാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ ജയിച്ചത്.
40 വര്‍ഷമായി പൂഞ്ഞാറിലെ എംഎല്‍എ ആണ് പിസി ജോര്‍ജ്ജ്. ഇത്തവണ പി സിയെ മണ്ഡലം കൈവിടുമോ എന്നത് വരും മണിക്കൂറുകളില്‍ മാത്രമാകും വ്യക്തമാവുക.
അതേസമയം, പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന്റെ നില പരുങ്ങലിലായതോടെ പരിഹാസവുമായി നടന് ഇര്‍ഷാദ് അലി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
‘മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറില്‍ പോയി പറയാനും കൂടി കഴിയില്ലല്ലോ’ എന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
തുടര്‍ഭരണം ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഇര്‍ഷാദിന്റെ പ്രതികരണം. ബി ജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന് കോന്നിയിലും, മഞ്ചേശ്വരത്തും പിന്നിലാണ്. ബി ജെ പിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളായിരുന്ന
Discussion about this post