തൃശ്ശൂര്‍: മനോരമന്യൂസ് ചാനല്‍ ചര്‍ച്ചയിലെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് റിയാസിനെതിരെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോണി ലൂക്കോസിന്റെ പരിഹാസത്തിനെതിരെ സോഷ്യല്‍മീഡിയ.
‘മുഖ്യമന്ത്രിയുടെ മരുമകനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമോ’ എന്ന മാധ്യമപ്രവര്ത്തന് ജോണി ലൂക്കോസിന്റെ അശ്ലീല ചിരിയോടെയുള്ള ചോദ്യത്തിനെതിരെയാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം.
പിഎ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന് എന്നതിനുമപ്പുറം വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ആരാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍മീഡിയ.
ജോണിലൂക്കോസ് ‘മുഖ്യമന്ത്രിയുടെ മരുമകനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമോ’ എന്ന് ചാനല്‍ചര്‍ച്ചയില്‍ ചോദിയ്ക്കുമ്പോള്‍, അയാള്‍ ഡിവൈഎഫ്ഐയുടെ ഭാരവാഹി കൂടെയാണ് എന്ന ഔദാര്യം സഹപാനലിസ്റ്റില് നിന്നും ഉണ്ടാകുമ്പോള്‍, മിനിമം ചാനല്‍ മുറിയിലെങ്കിലും അയാളുടെ മുപ്പത് വര്‍ഷത്തെ പൊതുപ്രവര്‍ത്തനം റദ്ദ് ചെയ്യപ്പെടുകയാണ്. ഒരു മനുഷ്യനു സഹിക്കാവുന്നതിലധികമാണത്.
ഡിവൈഎഫ് ഐയില്‍ കോട്ടൂളി എന്ന സ്ഥലത്തെ യൂണിറ്റിന്റെ സെക്രട്ടറി ആയി ആണ് റിയാസിന്റെ യുവജന സംഘടനാ പ്രവര്‍ത്തന തുടക്കം, വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എസ്എഫ്ഐ ജില്ലാ നേതൃത്വം വരെ ആയിരുന്നു സഖാവ്. കോട്ടുളിക്ക് ശേഷം കോട്ടപ്പറമ്പ്, മുതലക്കുളം യൂണിറ്റ് സെക്രട്ടറി, കോഴിക്കോട് ടൌണ്‍ മേഖല സെക്രട്ടറി, കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറിഷ, പ്രസിഡന്റ്, സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി , അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നി പദവികള്‍ വഹിച്ചതിനു ശേഷം 2017 ലാണു സ: മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ അഖിലേന്റന്ത്യാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും കുറഞ്ഞത് മുപ്പത് വര്‍ഷത്തെ വിദ്യാര്‍ത്ഥി യുവജന സഘടനാ പ്രവര്‍ത്തന അനുഭവപരിചയം ഉണ്ട് സ:മുഹമ്മദ് റിയാസിന്..
രാജ്യത്തിന്റെ ഏത് ഭാഗത്ത് ആയാലും പൊരുതുന്ന മനുഷ്യര്‍ക്ക് പിന്തുണയുമായി അയാള്‍ പാഞ്ഞെത്താറുണ്ട്. അത് സഞ്ജീവ് ഭട്ടിന്റെ മുംബൈയിലെ വിട്ടിലായാലും, ഡീയിലെ കര്‍ഷക സമരത്തിലായും വര്‍ഗ്ഗീയവാദികള്‍ കൊന്നു കളഞ്ഞ അഖ്ലാക്കിന്റെ കുടുംബത്തിനു ധൈര്യം പകരാനായാലും, വഴി നടക്കാനുള്ള സ്വാതന്ത്യത്തിനു വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ ജാതിക്കോമരങ്ങള്‍ കൊലപ്പെടുത്തിയ തിരുനെല്‍വേലിയിലെ സ: അശോകിന്റെ കുടുംബത്തിനു നീതി നേടിക്കൊടുക്കാനായാലും.
സ: മുഹമ്മദ് റിയാസ് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ഡിവൈഎഫ്ഐ നേതാവാണു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആണ്. അത് കൊണ്ട് തന്നെയാണു സഖാവിനെ ബേപ്പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതും. മുന്‍മ്പ് കോഴിക്കോട് പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചതും. വീണ്ടും വീണ്ടും ഇത് പറയേണ്ടിയും ഓര്‍മ്മിപ്പിക്കേണ്ടിയും വരുന്നത് ഹ്യദയഭേദകമാണെന്ന് സുധീര്‍ ഇബ്രാഹിം കുറിയ്ക്കുന്നു.
ചാനല്‍ മുറികളില്‍ ആളുകളെ വ്യക്തിഹത്യ ചെയ്ത് മാത്രം ശീലമുള്ള വാ പോയ കോടാലികളായ ‘പണിക്കാരുടെ മകന് ‘ മുതല്‍ ചാമക്കാലയും സുരേഷും സന്ദീപും വരെ സ: റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകന് മാത്രമായി വിശേഷിപ്പിക്കുമ്പോള്‍ അത് രാഷ്ട്രീയ വിരോധം കൊണ്ട് മാത്രമല്ല, തങ്ങള്‍ കണ്ട് വളര്‍ന്ന, ശീലിച്ച രാഷ്ട്രീയം വെച്ച് മറ്റുള്ളവരേയും വിലയിരുത്തുന്നതിന്റെ ഗതികേടാണെന്ന് കരുതാം..
അത് പരിണിതപ്രഞ്ജരെന്നും പൊളിറ്റിക്കല്‍ കറക്ട്നെസിന്റെ അപ്പോസ്തലന്മാരെന്നും സ്വയം കരുതുന്ന സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടി ആവര്‍ത്തിക്കുമ്പോള്‍ അത് ഒരു വാചകത്തിനപ്പുറം തല്ലിക്കൊള്ളിത്തരം കൂടിയായി മാറുന്നത് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ ത്യപ്തിപ്പെടുത്താനുള്ള നാറിയ കളി ആകുമ്പോഴാണു…
വിഢിച്ചിരിയും പുച്ഛവും അളിഞ്ഞ ചോദ്യവും കൊണ്ട് അതിഥികള്‍ക്ക് മുന്നില്‍ അഥീശത്വം സ്ഥാപിക്കുന്നതാണു മികച്ച മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്ന, ഈ ജാതിയെ ഊളകളെയൊക്കെ തെരുവില്‍ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല എന്നതാണു ആകെയുള്ള ആശ്വാസം…
മുഹമ്മദ് കൂരാച്ചുണ്ടിന്റെ വാക്കുകളിങ്ങനെ:
സഖാവ് മുഹമ്മദ് റിയാസിനെ കുറിച്ച് മനോരമയില്‍ ജോണി ഗ്ലൂക്കോസ് ചോദിക്കുന്നത് ബേപ്പൂരില്‍ മുഖ്യമന്ത്രിയുടെ മരുമകന് എന്താവും എന്നാണ് .
എനിക്ക് അറിയാവുന്ന മുഹമ്മദ് റിയാസ് എസ്എഫ്ഐ ക്കാരെ കണ്ട് കൂടാത്ത ഫറൂഖ് കോളേജ് മാനേജുമെന്റിന് മുന്നില്‍ എസ്എഫ്ഐ കൊടികുത്തിയ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മകന് റിയാസിനെയാണ്. എസ്എഫ്ഐ ജില്ലാ നേതാവിനെയാണ്. ഡിവൈഎഫ്ഐ ജില്ലാ നേതാവിനെയാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതാവിനെയാണ് ഇപ്പോള്‍ അഖിലേന്ത്യ പ്രസിഡണ്ടായ റിയാസിനെയാണ്.
അതോടൊപ്പം കോട്ടപ്പറമ്പ് ബ്രാഞ്ച് മെമ്പറെ അറിയാം.. സൗത്ത് ഏരിയ കമ്മറ്റി മെമ്പറെയും പാര്‍ട്ടി ജില്ലാ കമ്മറ്റി മെമ്പറായി മാറിയ റിയാസിനെയും അറിയാം..
സിപിഎമ്മിന്റെ എല്ലാ പ്രാഥമിക ഘടകങ്ങളിലൂടെയും കടന്ന് പോയി യുവജനങ്ങളുടെ അഖിലേന്ത്യാ നേതാവായ മുഹമ്മദ് റിയാസ് എന്ന പോരാളിയെ ഈ അടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്ത മരുമകന് എന്ന വിശേഷണം നല്കി പരിഹസിക്കാന്‍ മിനക്കെട്ടത് മനോരമക്കൊത്ത മാധ്യമ സംസ്കാരമായി കാണാനാവും.
കമ്മൂണിസ്റ്റ് നേതാക്കളെ ഭത്സിക്കാന്‍ എത്രത്തോളം നിലവാരം താഴാമെന്ന പരിശീലനമാണ് മനോരമയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പോലും ലഭിക്കുന്നതെന്നറിഞ്ഞ് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള കുഴിമാടത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവണം.
Discussion about this post