തൃശ്ശൂര്‍: ഒടിയന് സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ആക്രമണങ്ങള്‍ക്ക് നടി മഞ്ജു വാര്യര്‍ മറുപടി പറയണമെന്ന സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. മഞ്ജുവിനെ വച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ശ്രീകുമാറിന്റേതെന്നും സുനിതാ ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ജു വാര്യരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് വരെ, ഒരു പൊട്ട സിനിമ എടുത്തു ലോകോത്തരം എന്ന് പറഞ്ഞു മാര്‍ക്കറ്റു ചെയ്യുന്നത് കൊലക്കുറ്റമൊന്നുമല്ലല്ലോ എന്ന പരിഗണനയുണ്ടായിരുന്നു. എന്നാല്‍ മഞ്ജു വാര്യരെ ഇതിലേക്ക് വലിച്ചിഴച്ചപ്പോ മനസ്സിലായി നിങ്ങളൊരു കുറുക്കനാണ്, വൃത്തികെട്ടവനാണ്, ബിനസ്സുകാരനാണ്.
മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ… വ്യാമോഹമാണ് … നിര്‍ത്തിക്കോ ഇവിടെ. സുനിത ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ ഒടിയന് സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ വന്നതിന്റെ കാരണവും സുനിത പറയുന്നു:
”സാധാരണ ഇത്തരം സിനിമകള്‍ക്ക് ഫാന്‍സാണ് ആദ്യ ദിവസമൊക്കെ കയറുക.
അവരങ്ങു തള്ളി മറിക്കും.
എന്നാല്‍ ഇത്തവണ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഹര്‍ത്താല്‍ പൊളിക്കാന്‍ മനുഷ്യരാണ് സിനിമ കാണാന്‍ കയറിയത്. ഫാന്‍സല്ല.
നല്ല സിനിമാ ആസ്വാദകര്‍ രാവിലെ മുതലുള്ള ഷോ കാണാന്‍ കയറി. ഹര്‍ത്താല്‍ പൊളിക്കാന്‍ വേണ്ടി മാത്രം. നല്ല ബോധമുള്ള, ബുദ്ധിയുള്ള മനുഷ്യര്‍ .
അവര്‍ ആരുടെയും ഫാന്‍ അല്ല. അതിനാല്‍ സിനിമ കണ്ടിറങ്ങി സത്യസന്ധമായ അഭിപ്രായം പറഞ്ഞു.
കഥ കഴിഞ്ഞു .
അതല്ലേ സത്യം?
അല്ലാതെ ഇവിടെന്ത് ഗൂഢാലോചന ”?
Discussion about this post