ചെന്നൈ: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ വോട്ടെണ്ണലിനെ ബാധിക്കാതെയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഭക്ഷണ വിതരണം തുങ്ങിയവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ സര്‍വീസ് മിതമായ സര്‍വീസുകള്‍ നടത്തും .
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് കേരളത്തിലും ലോക്ക് ഡോണ്‍ ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി എത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ്ണ ലോകക്ക്ഡൗണ് പ്രഖ്യാപിച്ചിരുന്നു. മെയ് നാലുവരെയാണ് ലോക്ക്ഡൗണ്‍.കര്‍ണാടകയിലും ഗോവയിലും നിലവില്‍ ലോക്ക്ഡൗണ്‍ തുടരുന്നുണ്ട്.
Discussion about this post