ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ 23 ഓളം രോഗികളാണ് വെന്തുമരിച്ചത്. ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഞായറാഴ്ചയോടെ തീപിടുത്തമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനു പുറമെ, 50ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരകോവിഡ് രോഗികള്‍ക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ മുപ്പതോളം പേര്‍ ചികിത്സയിലുണ്ടായിരുന്നതായാണ് വിവരം.
UPDATE: Death toll rises to 23 after oxygen tank explodes and causes fire at COVID hospital in Baghdad pic.twitter.com/I7ucEb1Yri
— BNO Newsroom (@BNODesk) April 24, 2021
രോഗികളുടെ ബന്ധുക്കളും തീപിടുത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്നു. തീപ്പിടിത്തം ആശുപത്രിയുടെ വിവിധ നിലകളിലേക്ക് വ്യാപിച്ചതോടെ രോഗികളും അവരുടെ ബന്ധുക്കളും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും അഗ്‌നിരക്ഷാസേന തീയണക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Discussion about this post