ലക്നൗ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ എല്ലാ ജില്ലകളിലും നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ വരുന്ന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. ഇതിന് പുറമേയാണ് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം ലോക്ക് ഡൗണില്‍ അവശ്യ സേവനങ്ങള്‍ തടസ്സപ്പെടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 25,000ന് മുകളിലാണ് ഉത്തര്‍പ്രദേശിലെ പ്രതിദിന കൊവിഡ് രോഗികള്‍. ഇന്നലെ 28,287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നടപടി. കൂടാതെ രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ലക്നൗ, വാരാണസി, പ്രയാഗ് രാജ്, കാണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്സൗണ്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ കൊവിഡ് സാഹചര്യം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവിനെതിരെയാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്.എ ബോഡേ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും രണ്ടാഴ്ച്ചക്കുള്ളില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സമര്‍പ്പിക്കാനും ഇടക്കാല ഉത്തരവിട്ടു.
Discussion about this post