ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപി മന്ത്രി ഹനുമാൻ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 58,924 പേർക്കും യുപിയിൽ 28,211 പേർക്കും ഡൽഹിയിൽ 23,686 പേർക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ യുപി സർക്കാർ സംസ്ഥാനത്ത് കൊറോണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് വരെയാണ് രാത്രി കർഫ്യൂ. ഏപ്രിൽ 24 മുതൽ വാരാന്ത്യ കർഫ്യൂ നിലവിൽ വരികയും ചെയ്യും. 500 ആക്ടീവ് കോവിഡ് കേസുകൾ ഉള്ള ജില്ലകളിലാണ് രാത്രി കർഫ്യൂ കർശനമാക്കാൻ നിർദേശിച്ചിരിക്കുന്നത്.
Discussion about this post