കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിലും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിയന്ത്രണങ്ങളെ നിസ്സാരമായി കാണുന്ന നിരവധി പേരുണ്ട്.
മാസ്‌ക് ധരിക്കാത്തതിനും, സാമൂഹ്യം അകലം പാലിക്കാത്തതിനും ഇത്തരക്കാര്‍ പറയുന്ന കാരണങ്ങളും വളരെ വിചിത്രമാണ്. അത്തരത്തില്‍ വിചിത്രമായൊരു കാര്യമാണ് ബംഗാളില്‍ നരേന്ദ്ര മോഡിയുടെ റാലിക്കെത്തിയ യുവാവ് പറയുന്നത്.
‘സൂര്യന് താഴെയാണ് താന്‍ നില്‍ക്കുന്നതെന്നും അതിനാല്‍ തന്നെ കൊറോണയ്ക്ക് തൊടാനാവില്ലെന്നുമാണ് യുവാവിന്റെ വാദം. കൊറോണയ്ക്ക് തന്നെ തൊടാനാവത്ത പക്ഷം എന്തിനാണ് മാസ്‌ക് ധരിക്കുന്നത്. അതിന്റെ ആവശ്യമില്ലെന്നും യുവാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞ യുവാവാണ് ഇത്തരത്തില്‍ വിചിത്രമായ ഉത്തരം നല്‍കിയത്.
‘ഞാന്‍ സൂര്യന് താഴെയാണ് നില്‍ക്കുന്നത്. അപ്പോള്‍ കൊറോണയൊക്കെ ഇല്ലാതാകും. കൊറോണ വൈറസിനെയൊന്നും ഞങ്ങള്‍ പേടിക്കുന്നില്ല. കൂടുതല്‍ വിയര്‍ക്കും തോറും കൊറോണ ഞങ്ങളെ തൊടില്ല. ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത്’- യുവാവ് പറഞ്ഞു.
Discussion about this post