ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള പ്രണയം, കാമുകിക്ക് അടുത്തകാലത്തായി ജോലി ലഭിച്ചു. യുവതിയെ ജോലിക്ക് പോകുന്നത് എതിര്‍ത്തു. ഒടുവില്‍ കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 22കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോയിഡ സെക്ടര്‍ 37ല്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ജീവനക്കാരനായ രവി യാദവ് ആണ് കാമുകിയുമായുള്ള ദിവസങ്ങള്‍ നീണ്ട വഴക്കുകള്‍ക്കൊടുവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ഇയാള്‍ കാമുകിയെ കണ്ടു. തിരിച്ചു വീട്ടിലെത്തിയ രവി യാദവ് പിതാവ് രാജു യാദവിനെ വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞുവെന്നാണ് സൂചന.
അതിനുശേഷം മുറിക്കുള്ളില്‍ കയറി കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഇയാളുടെ കാമുകിയും വീട്ടില്‍ എത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
Discussion about this post