കൊട്ടാരക്കര: തന്റെ തീരുമാനങ്ങളോടെ ഉറച്ചു നില്‍ക്കുന്നെന്നും ജോലിയില്‍ തിരിച്ചു കയറുകതന്നെ ചെയ്യുമെന്നും രഹ്ന ഫാത്തിമ. മുസ്ലിം നാമധാരിയായ സ്ത്രീ ആയതിനാലാണ് ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതിന് തന്റെ പേര് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചതെന്നും രഹ്ന ഫാത്തിമ കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ രഹ് ന ഫാത്തിമയെ ബിഎസ്എന്‍എല്ലും ടെക്നീഷ്യന് തസ്തികയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.
കൊട്ടാരക്കര സബ്ജയിലിലായിരുന്ന രഹ്ന ഫാത്തിമ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.
Discussion about this post