കൊച്ചി: ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ് എംഎ യൂസഫലി. ‘പടച്ചോന് കൊണ്ടുവന്നു നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്! (സര്‍വ സ്തുതിയും അല്ലാഹുവിന്)” അദ്ദേഹം പറയുന്നു. എറണാകുളത്തെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യൂസഫലിയെ കാണാനെത്തിയവരോടായിരുന്നു അദ്ദേഹം പറഞ്ഞത്.
‘അദ്ദേഹം വളരെ ആത്മവിശ്വാസത്തോടും പ്രസന്നതയോടുമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കാണാന്‍ ചെന്നപ്പോള്‍ പരിക്ക് ഒട്ടും സാരമുള്ളതല്ലെന്നാണ് അദ്ദേഹം പറഞ്ഞത്”- യൂസഫലിയെ സന്ദര്‍ശിച്ച ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് അറിയിച്ചു.
ലേക്ഷോറില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധു അബ്ദുള്ളയെ കാണാനാണ് യൂസഫലി ഭാര്യ സാബിറയുമൊത്ത് ഞായറാഴ്ച രാവിലെ വീട്ടിലെ ഹെലിപാഡില്‍നിന്നു പനങ്ങാട്ടേയ്ക്ക് പറന്നത്. രണ്ടുവര്‍ഷം മുമ്പാണ് യൂസഫലി അഗസ്ത വെസ്റ്റ്ലന്ഡ് 109 എന്ന ഹെലികോപ്റ്റര്‍ വാങ്ങിയത്. എന്ജിന് തകരാര്‍ ആയതാണ് അപകടത്തിലേയ്ക്ക് വഴിവെയ്ക്കാന്‍ ഇടയാക്കിയത്.
Discussion about this post