മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍ കത്രീന അഭ്യര്‍ഥിച്ചു.
താന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്, ഗോവിന്ദ മാധവന്, ആലിയ ഭട്ട്, വിക്കി കൗശല്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസാണിത്. 24 മണിക്കൂറിനിടെ 630 പേര് മരിക്കുകയും ചെയ്തു. 59,856 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post