തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകൾ ഇന്ന് സജ്ജമാകും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8ന് തുടങ്ങി. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമാണ് വോട്ടിങ് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സജ്ജമാക്കുന്ന പോളിങ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഇരട്ടിയോളമാണ്.
ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിങ് സാമഗ്രികളുടെയും വിതരണത്തിന് പ്രത്യേകം കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പോളിങ് ബൂത്തുകളും സജ്ജമാക്കുക.
നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പത് മണ്ഡലങ്ങളിൽ 6 മണി വരെ മാത്രമാണ് പോളിങ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും, ക്വാറന്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.
Discussion about this post