തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന പെണ്‍കുട്ടിയെ നിരാശയാക്കാതെ രാഹുല്‍ ഗാന്ധി.
രാഹുലിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെണ്‍കുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെണ്‍കുട്ടി കൈയിലിരുന്ന പൂ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.
കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിര്‍ത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വാഹനത്തിന് മുമ്പില്‍ നിലയുറപ്പിച്ചു.
മാത്രമല്ല, പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അല്‍പ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു.
വിജയ് തോട്ടത്തില്‍ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
When @RahulGandhi stopped take the flower from the little girl who was waiting in scorching heat to greet him 🥰🥰✌🏼✌🏼#നാട്നന്നാകാൻUDF#VoteForUDF pic.twitter.com/MTWsVwEXXj
— Vijay Thottathil (@vijaythottathil) April 4, 2021
Discussion about this post