ലണ്ടന്‍: ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ ബ്രിട്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ത്ഥി കാറപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി അമല്‍ പ്രസാദാണ് (24) അപകടത്തില്‍ മരണപ്പെട്ടത്. നോര്‍വിച്ചിനു സമീപം മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്.
എ-14 മോട്ടോര്‍വേയില്‍ ജംഗ്ഷന് അന്പതിനും 51നുമിടയില്‍ കോഡെന്‍ഹാമിലായിരുന്നു പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ന് അപകടമുണ്ടായത്. സംഭവത്തില്‍ സഫോക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമലിനൊപ്പം ആകാശ്, നിഷാന്‍ എന്നീ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റ ആകാശ് ഇപ്സ്വിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി ഇടിച്ചായിരുന്നു അപകടം. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.
ഈയിടെ ബ്രിട്ടനിലെത്തിയ അമലും കൂട്ടുകാരും ബയോമെട്രിക് കാര്‍ഡും ഡിബിഎസ് സര്‍ട്ടിഫിക്കറ്റും വാങ്ങാന്‍ ലണ്ടനില്‍ പോയി മടങ്ങിവരവേയാണ് ദാരുണമായ അപകടമുണ്ടായത്. ഗരുതരമായി പരുക്കേറ്റ അമല്‍ അപകടസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയും നോര്‍വിച്ച് മലയാളി അസോസിയേഷനും ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തി വരുന്നത്.
Discussion about this post