പൊന്മുട്ട എന്ന യൂട്യൂബ് സീരീസിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നടി ഹരിത വിവാഹിതയായി. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹരിതയുടെ വിവാഹം വക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. ഭരത് ആണ് വരന്, ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
താരത്തിന്റെ പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ്ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വൈറ്റ് നോയിസ് ഫിലിംസ് ഇന്‍സ്റ്റഗ്രാം പേജാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേര് ആശംസകള്‍ നേര്‍ന്നു.
2014 ല്‍ പുറത്തിറങ്ങിയ ‘100 ഡിഗ്രി സെല്‍ഷ്യസ്’ എന്ന ചിത്രത്തില്‍ ഹരിത അഭിനയിച്ചിരുന്നു. ‘കുറൈ ഒന്ട്രും ഇല്ലയ്’ എന്ന തമിഴ് സിനിമയിലും താരം വേഷമിട്ടു. തുടര്‍ന്ന് നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് താരം പ്രേക്ഷ മനസില്‍ ഇടംനേടിയത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം.
Discussion about this post