കൊച്ചി: ട്വന്റി-ട്വന്റിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിളിന് ബാലറ്റ് പേപ്പറില്‍ വ്യക്തത പോരെന്ന ആരോപണവുമായി ട്വിന്റി 20 രംഗത്ത്. സംഭവത്തില്‍ പാര്‍ട്ടി കളക്ടര്‍ക്ക് പരാതി നല്കി. തൃക്കാക്കര, വൈപ്പിന്‍, കോതമംഗലം മണ്ഡലങ്ങളില്‍ മറ്റുള്ള പാര്‍ട്ടി ചിഹ്നത്തേക്കാള് മങ്ങിയ നിലയിലാണ് പൈനാപ്പിള്‍ ചിഹ്നമെന്ന് പാര്‍ട്ടി ആരോപിക്കുന്നു. ഇത് ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് സംശയിക്കുന്നതായും പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്.
സംഭവത്തില്‍ അന്വേഷണം വേണമെന്നും ചിഹ്നത്തിന് വ്യക്തത വരുത്തി പുതിയ ബാലറ്റ് പേപ്പര്‍ അച്ചടിക്കണമെന്നും പ്രസിഡണ്ട് സാബം എം ജേക്കബ് കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ചെയ്യണം എന്ന് മുന്‍കൂട്ടി തീരുമാനിച്ച് ഓരോ കൂട്ടര്‍ക്കും ടാര്‍ജെറ്റും നല്കി കൊണ്ടാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നത്.
Discussion about this post