ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30,386 പേര് രോഗമുക്തി നേടി. 291 പേര് കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ 1,19,08,910 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 1,61,240 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന് നഷ്ടമായത്. രാജ്യത്ത് നിലവില്‍ 4,52,647 സജീവ കേസുകളാണുള്ളത്.
ഇതിനോടകം 5,81,09,773 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്സിന് നല്‍കിയിട്ടുള്ളത്.മാര്‍ച്ച് 26 വരെയുള്ള കണക്കുകള്‍ പ്രകാരം 23,97,69,553 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
India reports 62,258 new #COVID19 cases, 30,386 recoveries, and 291 deaths in the last 24 hours, as per the Union Health Ministry.
Total cases: 1,19,08,910
Total recoveries: 1,12,95,023
Active cases: 4,52,647
Death toll: 1,61,240Total vaccination: 5,81,09,773 pic.twitter.com/CAvFAsMpPX
— ANI (@ANI) March 27, 2021
Discussion about this post