സുഹോവു: ഫാക്ടറിയിലെ റോബോട്ടിന്റെ നിയന്ത്രണത്തിലെ താളം അപ്രതീക്ഷിതമായി തെറ്റിയതോടെ വന്ന് ഭവിച്ചത് വന്‍ ദുരന്തം. നിയന്ത്രണം താളം തെറ്റിയ റോബോട്ട് തൊഴിലാളിയുടെ ശരീരത്തിലൂടെ നീളന്‍ ആണികള്‍ തുളച്ച് കയറ്റി. നെഞ്ചിലൂടെയും മറ്റും പത്തോളം നീളന്‍ ആണികളാണ് തുളച്ച് കയറ്റിയത്.
വ്യാഴാഴ്ച്ചയാണ് വിചിത്ര സംഭവം നടന്നത്. തുടര്‍ച്ചയായി പ്രര്ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിന് സമീപത്തു കൂടി കടന്നുപോകുമ്പോള്‍ യന്ത്രം ഇയാളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തോളിലും കൈകളിലും നെഞ്ചിലുമുള്‍പ്പടെ 10 ഓളം ആണികള്‍ തുളച്ച് കയറ്റി.
എല്ലുകളെ ഭേദിച്ചും ആണികള്‍ തുളഞ്ഞുകയറിയിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇവ പുറത്തെടുത്തത്. നെഞ്ചിലൂടെ കയറിയ ആണികള്‍ പ്രധാന ഞരമ്പുകളെ മുറിപ്പെടുത്തിയിട്ടും ജീവന് തിരികെ കിട്ടിയത് അത്ഭുതമാണെന്നും സര്ജന്മാര് പറയുന്നു.
Discussion about this post