ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,903 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഈ വര്‍ഷം രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ 28,903 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,438,734 ആയി. ഇതില്‍ 11,045,284 ആളുകള്‍ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്.
159,044 ആളുകളാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,34,406 ആളുകളാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. മൂന്നരക്കോടി ആളുകളാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത്.
Discussion about this post