നടിയും അവതാരകയുമായ മീര നന്ദന് ഇന്‍സ്റ്റഗ്രാമില്‍ സജീവമായി ഇടപെടുന്ന താരമാണ്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് താരം നല്കിയ മറുപടിയും വൈറലാവുകയാണ്.
‘സണ്ണി ലിയോണിയെ കടത്തി വെട്ടും’ എന്ന കമന്റിന് ‘ആരാ… നിങ്ങളുടെ വീട്ടിലുള്ളവരാണോ ?’ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘വകതിരിവ് വട്ടപൂജ്യം… വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്കാരം. എങ്ങനെ താനൊക്കെ ആര്‍ജെ ആയി എന്നായിരുന്നു’ അയാളുടെ അടുത്ത ചോദ്യം. ഇതിനും താരം മറുപടി നല്കി.
ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ എങ്ങനെ കമന്റിടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നാണ് മീര കുറിച്ചത്. ഇത്രയും ആയപ്പോഴേക്കും മീരയെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തു.
Discussion about this post