കൊച്ചി: നാളെ മുതല്‍ നാലു ദിവസം (13- 16) രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. നാളെ മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറും. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ബാങ്ക് പണിമുടക്കാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യാ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് പണിമുടക്കുമെന്നതിനാല്‍ അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. പണിമുടക്കില്‍ 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കും. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post