ന്യൂഡല്‍ഹി: ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊവിഡ് വാക്സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരു ഡോസിന് 157.50 രൂപയായിട്ടാണ് കുറച്ചത്. ഒരുഡോസിന് നിലവില്‍ ഈടാക്കുന്ന 210 രൂപയില്‍നിന്നാണ് വില കുറിച്ചിരിക്കുന്നത്.
രണ്ടാംഘട്ട മെഗാ വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് വിലകുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 27 കോടി പേര്‍ക്കാണ് അടുത്തഘട്ടത്തില്‍ കുത്തിവെയ്പ്പ് നല്കാന് ഉദ്ദേശിക്കുന്നത്. കൊവിഡന് വാക്സിന് ഇതിനകം സര്‍ക്കാര്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍നിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല.
കോവീഷീല്‍ഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്സിന് നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടിനല്കുന്നു. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുകയെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post