കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ട്. തന്നെ നാല്-അഞ്ച് പേര് ചേര്‍ന്ന് ആക്രമിച്ചെന്ന് മമത ബാനര്‍ജി പറയുന്നു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. കാലിന് പരിക്കേറ്റ മമതയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് ആക്രമണം നടന്നത്. താന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്-അഞ്ച് പേര് ചേര്‍ന്ന് തന്നെ തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമങ്ങളോട് പറഞ്ഞു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നും മമത വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപത്ത് പോലീസുകാര്‍ ഇല്ലായിരുന്നെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു.
#WATCH West Bengal CM Mamata Banerjee shifted to the back seat of her vehicle after she claimed she was pushed by a few people and suffered a leg injury in Nandigram pic.twitter.com/49wTQ5ye5S
— ANI (@ANI) March 10, 2021
നിലവില്‍ എസ്എസ്കെഎം ആശുപത്രിയില്‍ ചികിത്സയിലാണ് മമത. അവരുടെ കാലിന് ചികിത്സ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച നന്ദിഗ്രാമില്‍ തങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി ഇന്നുതന്നെ കൊല്‍ക്കത്തയ്ക്ക് മടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post