കണ്ണൂര്‍: മട്ടന്നൂരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരാണ് ഇത്തവണ കെകെ ശൈലജ ടീച്ചര്‍ മത്സരിക്കുന്നത്.
ഇപി ജയരാജന് പകരക്കാരിയായല്ല, അദ്ദേഹം ഈ മണ്ഡലത്തില്‍ നടത്തിയതിന്റെ തുടര്‍ച്ച നടപ്പാക്കുകയാണ് ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, തോമസ് ഐസക്ക് അടക്കമുള്ളവര്‍ ഇല്ലാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്നും ഒരു ഘട്ടത്തില്‍ ഇകെ നായനാരും ഗൗരിയമ്മയടക്കമുള്ളവരും മാറിനിന്നിട്ടുണ്ട്. അതുപോലെ പുതു തലമുറയിലുള്ളവര്‍ക്ക് വേണ്ടിയാണ് തോമസിനെ പോലുള്ളവര്‍ മാറി നില്‍ക്കുന്നതെന്നും ശൈലജ പറഞ്ഞു.
തോമസ് ഐസക്ക്, ജി സുധാകരന്, എകെ ബാലന്, ഇപി ജയരാജന് തുടങ്ങിയവരെല്ലാം വളരെ പ്രഗത്ഭരായ മന്ത്രിമാരാണ്. അവരുടെ വകുപ്പുകള്‍ നന്നായി കൈകാര്യം ചെയ്തവരാണ്.
എന്നാല്‍ ഇതിന് താഴെയും വലിയ നിരയുണ്ട്. ഇവരെല്ലാം വന്നാലും ഇതുപോലെ കാര്യങ്ങള്‍ ചെയ്യുമെന്ന് എല്‍ഡിഎഫിന് ഉറപ്പുണ്ട്. കുറച്ച് പേര് പാര്‍ട്ടി രംഗത്തും കുറച്ച് പേര് ഭരണ രംഗത്തും ശ്രദ്ധ ചെലുത്തും.
ബുധനാഴ്ചയാണ് സിപിഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
2016ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്.
Discussion about this post