മലപ്പുറം: മലപ്പുറം മണ്ഡലം ബിജെപിക്ക് ബലികേറാമലയല്ലെന്ന് മലപ്പുറം ലോക്സഭാ സ്ഥാനാര്‍ഥി എപി അബ്ദുള്ളകുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മര്‍ക്കടമുഷ്ഠി കൊണ്ട് അടിച്ചേല്‍പ്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും എപി അബ്ദുള്ളകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് ബിജെപി അബ്ദുള്ളക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിപി സാനു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Discussion about this post