തിരുവനന്തപുരം:”എനിക്ക് 56 വയസ് ആയി. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്” വിജയയാത്രാ വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയില്‍ മുന്‍ ഡിഎംഎംആര്സി ചെയര്മാന് ഇ ശ്രീധരനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.
”തനിക്ക് 56 വയസ് ആയി. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്. പക്ഷേ ഈ പ്രായത്തിലും ഇ ശ്രീധരന്റെ ചുറുചുറുക്കും ആവേശവും കാണുമ്പോള്‍, ഈ നാടിന് വേണ്ടിയിട്ടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം കാണുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ നമസ്കരിക്കാനാണ് തോന്നുന്നത്,” അമിത് ഷാ പറഞ്ഞു.
‘പുതിയ കേരളം മോഡിക്കൊപ്പം’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ലോഗോയും വേദിയില്‍ പ്രകാശനം ചെയ്തു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം രാത്രി നടക്കും.
ഇ ശ്രീധരന് ബിജെപിയിലേക്ക് ചേര്‍ന്നത് അഭിമാനമാണെന്നും അമിത് ഷാ പറഞ്ഞു. മാറി മാറി കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തെ രാഷ്ട്രീയ അക്രമത്തിന്റെ നാടാക്കി മാറ്റിയെന്നും അമിത് ഷാ ആരോപിച്ചു.
Discussion about this post