തായ്ലാന്റ്: കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും നാല് പൂച്ചക്കുട്ടികളെ രക്ഷപ്പെടുത്തിയ നാവിക സേനാ ഉദ്യോഗസ്ഥനാണ് ഇന്ന് താരം. തായ്ലാന്റില് നിന്നുള്ളതാണ് ഈ കാഴ്ച. സോഷ്യല്‍മീഡിയയിലും വൈറലാണ് ഈ രക്ഷാപ്രവര്‍ത്തനം. പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെയാണ് നാല് പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും.
The Thai navy rescues cats stranded at sea https://t.co/0i8Z08CpnE pic.twitter.com/HcAoric0M4
— Reuters (@Reuters) March 4, 2021
കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ട് പോലും വകവെയ്ക്കാതെ പൂച്ചകളെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു ഈ നാവിക സേനാ ഉദ്യോഗസ്ഥന്. സമയം വൈകിക്കാതെ ലൈഫ് ജാക്കറ്റ് ധരിച്ചശേഷം അദ്ദേഹം വെള്ളത്തിലേക്കു ചാടി. കപ്പലിനടുത്തേക്ക് നീന്തിയെത്തി പൂച്ചകളെ ഓരോന്നിനെയായി തോളിലേറ്റി തിരികെ രക്ഷാ ബോട്ടിലേക്കെത്തിക്കുകയായിരുന്നു.
Discussion about this post