ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി യഥാര്‍ത്ഥ നേതാവാണ് തെളിയിച്ചെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തി.
അദ്ദേഹം കോവിഡ് വാക്സിന്‍ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇകണോമിക് ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യ സുധാമൂര്‍ത്തിക്കൊപ്പം ബംഗളൂരുവില്‍ അദ്ദേഹം കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചു. 28 ദിവസത്തിനുള്ളില്‍ രണ്ടാം വാക്സിന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസിലെത്തിയാണ് മോഡി കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രം മോഡി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും മോഡി അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post