കൊച്ചി: സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്.
കൂടാതെ എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷയും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ്് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.
ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് സമരം നടത്തുന്നത്. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കും. ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.
Discussion about this post