തായിഫ്: സൗദിയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ തായിഫിനടത്ത് വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29) കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നീ മലയാളി നഴ്സുമാരാണ് മരിച്ചത്.
ഇവര്‍ റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരുന്നവഴിക്ക് തായിഫിനടത്തുവെച്ച് സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പെടുകയായിരുന്നു. താഴ്ചയിലേക്ക് വാന്‍ മറിയുകയായിരുന്നു. റിയാദില്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലെ താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം നടന്നത്.
അപകടത്തില്‍പെട്ട ആന്‍സി, പ്രിയങ്ക എന്നിങ്ങനെ രണ്ട് മലയാളി നഴ്സുമാര്‍ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post