പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മ്മാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
‘ലൗ ജിഹാദ് നിയമം കേരളത്തിനാണ് ഏറ്റവും ആവശ്യം. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനായി കേരളത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത് ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ട്’.-കെ സുരേന്ദ്രന് പറഞ്ഞു.
മുസ്ലീം ലീഗുമായി ഒരു ഒത്തുതീര്‍പ്പിനും ബിജെപി തയ്യാറല്ലെന്നും ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം എന്‍ഡിഎയുടെ ഭാഗമായിരുന്ന എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post