കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് കോഴിക്കോട് മുന്‍ മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്. അതേസമയം, ബിജെപിയുമായി യോജിക്കാനാവില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ കെ സുരേന്ദ്രന് തോട്ടത്തില്‍ രവീന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുമ്പാണ് രവീന്ദ്രനെ സുരേന്ദ്രന് സന്ദര്‍ശിച്ചത്. എന്നാല്‍ സുരേന്ദ്രന് നടത്തിയത് സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞിരുന്നു.
കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി തോട്ടത്തില്‍ രവീന്ദ്രന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വ്യാജപ്രചരണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
Discussion about this post