കാളികാവ്: വാഹനമിടിച്ച് റോഡില്‍ കിടന്ന കാട്ടുപന്നിയെ പാചകം ചെയ്ത അച്ഛനും മകനും മലപ്പുറത്ത് പിടിയില്‍. പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ കാപ്പില്‍ തത്തംപള്ളി വേലായുധനും മകന് സിജുവുമാണ് പിടിയിലായത്.
വാഹനമിടിച്ച് റോഡില്‍ കിടന്ന പന്നിക്കുട്ടിയെ കൊണ്ടുപോയി പാചകം ചെയ്തതാണെന്ന് പ്രതികള്‍ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടെ വീട്ടില്‍ നിന്നാണ് വേവിച്ച മാംസം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം നടത്തിവരുന്നു. കാളികാവ് റേഞ്ച് എസ്എച്ച്ഒ രാമദാസ്, ഡെപ്യൂട്ടി റേഞ്ചര്‍ യു സുരേഷ് കുമാര്‍, ബിഎഫ്ഒമാരായ എസ് വിബിന് രാജ്, സുഹാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Discussion about this post