മണ്ണഞ്ചേരി: അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ വിദ്യാർത്ഥിനി അയൽവാസികൾ തമ്മിലുണ്ടായ തർക്കം കവർന്നത് ഗൃഹനാഥന്റെ ജീവൻ. അയൽക്കാരിയായ വിദ്യാർത്ഥിനിയുടെ കുത്തേറ്റാണ് ഗൃഹനാഥൻ മരിച്ചത്. മണ്ണഞ്ചേരി പനയ്ക്കൽ പട്ടാട്ടുചിറ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പനമൂട്യായിരുന്നു സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകൾ നയന (19) എന്നിവരെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലാണ്.
പരിസരത്തുള്ളവർ ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നിൽ വീണു കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈയ്ക്കുമാണ് കുത്തേറ്റത്.
ഇവരെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയും 22കാരിയുമായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സിഐ രവി സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post