പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന ചോദ്യവുമായി രസകരമായ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്ത്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കിട്ടത്. ദൃശ്യം 2 സിനിമ കണ്ട ഒരമ്മയുടെ പ്രതികരണമാണ് വീഡിയോയയില്‍ ഉള്ളത്.
‘മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, എന്റെ തലയുടെ അവിട്ന്ന് പൊട്ടിപൊളിയണ പോലെ തോന്നി. ആ ഡാന്‍സ് കാരി പെണ്ണിന് ഒന്ന് കൊടുക്കാന്‍ തോന്നി’ ആ അമ്മ ൃശ്യം 2 കണ്ടതിന്റെ ഹാങ്ഓവറില്‍ പറഞ്ഞു. വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
ചിത്രത്തില്‍ ആശയുടെ കഥാപാത്രം മോഹന്‍ലാലിന്റെ ജോര്‍ജ്ജ് കുട്ടിയെ അടിക്കുന്ന രംഗവുമുണ്ട്. ഈ രംഗം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുബായിയില്‍ താമസിക്കുന്ന മലയാളി വീട്ടമ്മയാണ് ദൃശ്യത്തെക്കുറിച്ച് രസകരമായ നിരൂപണം പറയുന്നത്. അവരുടെ മകനാണ് അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
Discussion about this post