പരിയാരം: കൊവിഡ് വാകീസിന് എടുത്ത ശേഷമുണ്ടായ അസ്വസ്ഥകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് 24 കാരിക്ക് മരണം. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്കി. കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ബിഡിഎസ് വിദ്യാര്‍ഥിനിയാണ് മരിച്ച മിത.
പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. വാക്സീന് പ്രത്യാഘാതങ്ങളെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്നു.
വാക്സീന് എടുത്തതിനു ശേഷം തലവേദനയും ഛര്‍ദിയും തുടങ്ങി. കൂടെ വാക്സീന് എടുത്ത പലര്‍ക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീന് എടുത്ത ശേഷമുള്ള പ്രശ്നങ്ങള്‍ കൃത്യസമയത്ത് കൈകാര്യം ചെയ്യാന്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെ ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.
Discussion about this post