പാലക്കാട്: പാലക്കാട് ആറുവയസ്സുകാരൻ മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാതാവിനെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി. ഇവരെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച മുതൽ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
നാലുദിവസത്തേക്കാണ് പ്രതിയായ ഷഹീദയെ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ ഫോൺ കോളുകൾ, വാട്സ്ആപ്പ മെസേജുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പ്രതിയായ ഷഹീദ കണ്ണൂർ സെൻട്രൽ ജയിൽ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു.
പൂളക്കാട് സുലൈമാന്റെ ഭാര്യയായ ഷഹീദ മകൻ ആമിൽ ഇഹ്സാനെ ഈ മാസം ഏഴിന് പുലർച്ചെ മൂന്നരയോടെ കുളിമുറിയിൽ കഴുത്തറുത്തു കൊന്നെന്നാണ് കേസ്. തീവ്രമായ മതസംഘടനകളുടെ സ്വാധീനത്തിലാണ് കൊലപാതകമെന്ന് പോലീസ് സംശയിച്ചിരുന്നു.
Discussion about this post