മറ്റ് ചടങ്ങുകള്‍ പോലെ തന്നെ വിവാഹത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഗ്രാഫി. ഇന്ന് പരീക്ഷണങ്ങളുടെ മേഖല കൂടിയായ വിവാഹ ഫോട്ടോഗ്രാഫി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ വെല്ലുവിളി ഉണര്‍ത്തുന്നതുമാണ്. പല വിവാഹഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വിഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്. വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ.
വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വിഡിയോയില്‍. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു.
I just love this Bride 👇😛😂😂😂😂 pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരന്‍ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം. എന്നാല്‍ ഇത് കണ്ട വധു ഞെട്ടിയില്ല. പകരം വലിയ തമാശ സംഭവിച്ച മട്ടില്‍ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയാണ്.
ഇതോടെ വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.
Discussion about this post