പോപ് താരം റിഹാനയുടെ ട്വീറ്റിന് പിന്നാലെ സജീവ ചര്‍ച്ചാ വിഷയമാവുകയാണ് കര്‍ഷ സമരം. കേന്ദ്രത്തെ പിന്തുണച്ചും കര്‍ഷകരെ പിന്തുണച്ചും നിരവധി പ്രമുഖര്‍ രംഗത്തെത്തി കഴിഞ്ഞു. ഇപ്പോള്‍ താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് അറിയിച്ചിരിക്കുകയാണ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ഫേസ്ബുക്കിലൂടെയാണ് താരം പിന്തുണ പ്രഖ്യാപിച്ചത്.
‘ഉണ്ട ചോറിന് നന്ദി’ എന്ന ഒറ്റ വരിയിലാണ് ഷാനിന്റെ പ്രതികരണം. ‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നു’, ‘ഇന്ത്യയിലെ കര്‍ഷകര്‍’ എന്നീ ഹാഷ് ടാഗുകളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. നിരവധി പേര് ഷാന്‍ റഹ്മാനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ ചലച്ചിത്രതാരം സലിംകുമാറും ബാബു ആന്റണിയും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെ പ്രതികരണം പങ്കുവെച്ച ഇരുവരും തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് അറിയിച്ചു കഴിഞ്ഞു. ഒട്ടനവധി പേര് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചും കേന്ദ്രത്തെ വിമര്‍ശിച്ചും പ്രതികരണം രേഖപ്പെടുത്തുകയാണ്.
Discussion about this post