തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥീരീകരിച്ചു.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.
രണ്ടു ദിവസമായി കൊല്ലത്ത് നടന്ന മന്ത്രിമാരുടെ അദാലത്തില്‍ കടകംപള്ളി പങ്കെടുത്തിരുന്നു. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയും, കെ.രാജുവും കടകംപള്ളിക്ക് ഒപ്പം അദാലത്തില്‍ പങ്കെടുത്തിരുന്നു. പ്രായമായ നിരവധിയാളുകളാണ് അപേക്ഷകളുമായി മന്ത്രിയെ കാണാന്‍ അദാലത്തിലത്തിയിരുന്നത്.
കോവിഡ് സ്ഥീരീകരിച്ച വിവരം മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്….
Posted by Kadakampally Surendran on Wednesday, 3 February 2021
Discussion about this post