അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ. 37കാരനായ ബിജെപി പ്രവർത്തകനാണ് വെടിയേറ്റ് മരിച്ചത്. ദലായ് ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ് കൃപ രഞ്ജൻ ചക്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകമെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃപ രഞ്ജന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം മൂന്നംഗസംഘം ബിജെപി നേതാവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post