ആലപ്പുഴ: പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ വനിതാ മതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. രാഷ്ട്രീയവിയോജിപ്പ് നിലനില്‍ക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നല്‍കിയതിനെതിരെ ചെന്നിത്തല പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.
ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിനെ വിളിച്ചും ചെന്നിത്തല ഫോണില്‍ വിളിച്ച് വിവരം ആരായുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആലപ്പുഴ കളക്ടറേറ്റില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക യോഗത്തിലാണ് ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ചെന്നിത്തലയെ സംഘാടകസമതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്.
Discussion about this post