ന്യൂഡല്‍ഹി: 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള അതിഥികളായി കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അജിത്തും രമ്യയും. അതും കേന്ദ്രസര്‍ക്കാരിന്റെ അതിഥികളായി. രാജ്യതലസ്ഥാനം ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിലാണ് പണിയ വിഭാഗക്കാരായ ഇരുവരും.
അജിത്തിന്റെയും രമ്യയുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമാകുന്നതെയുള്ളു.
ആദ്യ ദൂരയാത്ര ഡല്‍ഹിയിലേക്കാണ്. പണിയ വിഭാഗത്തില്‍ നിന്നുള്ള ദമ്പതികള്‍ക്കായിരുന്നു ഇക്കുറി റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് അവസരം.
ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ ജീവനക്കാരനാണ് അജിത്ത്. ഇരിട്ടിയിലെ വള്ളിയാട് സ്വദേശികളാണിവര്‍. അടുത്ത പത്ത് ദിവസം ഡല്‍ഹിയിലുണ്ടാകും. റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയാകുന്നതിനൊപ്പം പാര്‍ലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവന്, തീന്മുര്ത്തി ഭവന് തുടങ്ങി വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് അവസരം ലഭിയ്ക്കും.
Discussion about this post