‘കഴിച്ചുനോക്കിയപ്പോള്‍ വളരെ വൃത്തികെട്ട രുചി. മണ്ണിന്റെയും പുല്ലിന്റെയും രുചിയാണതിന്. കഴിച്ചതിന് ശേഷം എനിക്ക് വയറിളക്കം ഉണ്ടായി’. ചാണക കേക്ക് കഴിച്ചയാളുടെ റിവ്യൂ ആണിത്.
ആമസോണില്‍ നിന്നും വാങ്ങിയ ചാണകം കൊണ്ടുള്ള കേക്കാണ് സംഭവം. കേക്കെന്നാല്‍ കഴിയ്ക്കുന്നതല്ല. പൂജയ്ക്കും മറ്റ് ആചാരങ്ങള്‍ക്കുമായി ചാണകം ഉണക്കി കേക്ക് രൂപത്തിലാക്കി വില്ക്കുന്നതാണിത്. ചാണക കേക്ക് ഭക്ഷ്യയോഗ്യമല്ല.
എന്നാല്‍, ഈ ചാണക കേക്ക് കഴിച്ച ഒരാളുടെ അഭിപ്രായമാണ് സാമൂഹിക മാധ്യമത്തില്‍ വൈറലാകുന്നത്. കസ്റ്റമര്‍ റിവ്യൂവിലാണ് ചാണക കേക്കിനെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കഴിച്ചുനോക്കിയപ്പോള്‍ വളരെ വൃത്തികെട്ട രുചി. മണ്ണിന്റെയും പുല്ലിന്റെയും രുചിയാണതിന്. കഴിച്ചതിന് ശേഷം എനിക്ക് വയറിളക്കം ഉണ്ടായി. കേക്ക് ഉണ്ടാക്കുമ്പോള്‍ കുറച്ചുകൂടി ശുചിത്വം പാലിക്കണം. രുചിയില്‍ കുറച്ചുകൂടി ശ്രദ്ധ പാലിക്കണമെന്ന് അപേക്ഷിക്കുന്നു’ ഇതാണ് കസ്റ്റമര്‍ റിവ്യൂ.
ഇത് അബദ്ധം പറ്റി കഴിച്ചതാണോ അതോ പരിഹാസരൂപേണ കുറിച്ചതാണോ എന്ന് വ്യക്തമല്ല. ഡോ. സഞ്ജയ് അറോറ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് ‘ചാണക കേക്ക് റിവ്യൂ’ സ്ക്രീന്‍ ഷോട്ട് എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്’.
ആമസോണ്‍ ഉപഭോക്താവ് ഈ ഉത്പന്നം പൂജയ്ക്കാണ് എന്ന് എഴുതിയത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു, സംഭവം നേരെ അകത്താക്കി’ എന്നാണ് അദ്ദേഹം കുറിച്ചത്.
Ye mera India, I love my India…. 🙂 pic.twitter.com/dEDeo2fx99
— Dr. Sanjay Arora PhD (@chiefsanjay) January 20, 2021
Discussion about this post