കൊച്ചി: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും വികെ ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായതോടെയാണ് മാറിനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. അതേസമയം, ഈ മണ്ഡലത്തിലേയ്ക്ക് ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അബ്ദുല്‍ ഗഫൂറിന്റെ പേരും പരിഗണനയിലുണ്ട്.
2016 ല്‍ 12, 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം വട്ടം വികെ ഇബ്രാഹിംകുഞ്ഞ് വിജയിച്ച് മണ്ഡലം നിലനിര്‍ത്തിയത്. അതേസമയം, പാലാരിവട്ടം പാലം അഴിമതി പ്രതിഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയായിരുന്നു. കൂടാതെ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണമുണ്ടെന്നും അതിനാല്‍ വിട്ടുനില്‍ക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
പികെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞ് പറയുന്ന പേര് തന്നെയാകും കളമശ്ശേരിയില്‍ മത്സരിക്കുക. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂറിന്റെ പേര് മുസ്ലിം ലീഗില്‍ ചര്‍ച്ചക്ക് വന്നത്. എന്നാല്‍ പാലം അഴിമതി സജീവ ചര്‍ച്ച വിഷയമാകുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
Discussion about this post