കോവിഡ് വാക്സിനാണല്ലോ ഇപ്പോൾ രാജ്യത്ത് തന്നെ സംസാരവിഷയം. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിനേഷൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലും വാക്സിനേഷൻ നല്ലരീതിയിൽ തന്നെ മൂന്നാം ദിവസം പിന്നിടുകയാണ്. ഇതിനിടെ വാക്സിൻ സ്വീകരിച്ചവർക്കും വരും നാളുകളിൽ സ്വീകരിക്കാൻ പോകുവർക്കും ഉള്ള സംശയമാണ് വാക്സിനെടുത്ത ശേഷം മദ്യപിക്കാമോ എന്നത്. പാർശ്വഫലങ്ങളെ കുറിച്ചൊക്കെ ഏകദേശം ഇതിനോടകം തന്നെ വ്യക്തമായതിനാൽ ഇനി മദ്യപാനത്തെ കുറിച്ചാണ് മലയാളികൾക്ക് അറിയേണ്ടത്.
വാക്സിൻ സ്വീകരിച്ചതിന് ശേഷം മദ്യപിക്കുന്നത് നല്ലതല്ലെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ.സുൽഫി നൂഹു. ഒരു ഡോക്ടർ എന്ന രീതിയിൽ വളച്ചുകെട്ടില്ലാതെ പറയുകയാണെങ്കിൽ തൽക്കാലം ലാർജും സ്മോളും വേണ്ടെന്നും മദ്യപിക്കാതിരിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും ഡോ. സുൽഫി നൂഹു പറയുന്നു.
കേരളത്തിൽ ലഭ്യമായ വാക്സിനുകൾക്ക് ആഹാര നിയന്ത്രണങ്ങളും മറ്റു കാര്യങ്ങളോ പറയുന്നില്ല എങ്കിൽപോലും ചില ഘടകങ്ങൾ പൊതു മാനദണ്ഡമായി സൂക്ഷിക്കേണ്ടതാണ് ഒരു വൈറൽ പനി വന്നാൽ മദ്യപിക്കാമോയെന്ന് ചോദിക്കുന്നതു പോലെയേയുള്ളൂ ഇത്. വൈറൽ ഫീവർ വന്നാൽ മദ്യപാനം തീർച്ചയായും നല്ലതല്ല. വാക്സിനേഷനിലൂടെ രോഗപ്രതിരോധശേഷി നൽകുന്ന ഈ പ്രക്രിയയിലും ഏതാണ്ട് അതേ പ്രതിഭാസം തന്നെയാണ്. ഈ വാക്സിനും മദ്യത്തിന്റെ ഉപയോഗവും തമ്മിലുള്ള പഠനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ അമിതമായ മദ്യപാനം രോഗപ്രതിരോധ ശേഷി കുറയ്ക്കും എന്നുള്ളതിന് തെളിവുകളുണ്ടെന്നും ഡോക്ടർ വിശദീകരിക്കുന്നു.
ഡോക്ടർ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ലാർജണ്ട?
………….
കോവിഡ് 19 വാക്സിൻ കുത്തിവെച്ചതിനുശേഷം മദ്യപിക്കാമോയെന്നാണ്. കേരളം ഒറ്റക്കെട്ടായി ചോദിക്കുന്നത്!
ഒരു ഡോക്ടർ എന്ന രീതിയിൽ വളച്ചുകെട്ടില്ലാതെ നിലപാട് പറയാം. തൽക്കാലം ലാർജണ്ട! സ്മാളുകയും വേണ്ട! അതായത് മദ്യപിക്കണ്ട അതാണ് കൂടുതൽ സുരക്ഷിതം. കേരളത്തിൽ ലഭ്യമായ വാക്സിനുകൾക്ക് ആഹാര നിയന്ത്രണങ്ങളും മറ്റു കാര്യങ്ങളോ പറയുന്നില്ല എങ്കിൽപോലും ചില ഘടകങ്ങൾ പൊതു മാനദണ്ഡമായി സൂക്ഷിക്കേണ്ടതാണ്. ഒരു വൈറൽ പനി വന്നാൽ മദ്യപിക്കാമോയെന്ന് ചോദിക്കുന്നതു പോലെയെയുള്ളൂ ,ഇത്. വൈറൽ ഫീവർ വന്നാൽ മദ്യപാനം തീർച്ചയായും നല്ലതല്ല. വാക്സിനേഷനിലൂടെ രോഗപ്രതിരോധശേഷി നൽകുന്ന ഈ പ്രക്രിയയിലും ഏതാണ്ട് അതേ പ്രതിഭാസം തന്നെയാണ്.
ഈ വാക്സിനും മദ്യത്തിന്റെഉപയോഗവും തമ്മിലുള്ള പഠനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ അമിതമായ മദ്യപാനം രോഗപ്രതിരോധ ശേഷി കുറയ്ക്കും എന്നുള്ളതിന് തെളിവുകളുണ്ട്.
അപ്പൊ ചെറിയതോതിൽ മദ്യപിക്കാമോ. അതിനെക്കുറിച്ചും വിഭിന്ന അഭിപ്രായങ്ങൾ നിലവിലുള്ളതിനാൽ ഏറ്റവും സുരക്ഷിതം തൽക്കാലം മദ്യപിക്കാതിരിക്കുന്നത് തന്നെയാണ്. വിരുദ്ധ പഠനങ്ങൾ വരുന്നതുവരെ അതുതന്നെ സ്വീകരിക്കണം. എത്രനാൾ? ആ ചോദ്യവും പ്രസക്തമാണ്. മദ്യപാനം ഹൂമറൽ ഇമ്മ്യൂണിറ്റിയിലും സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റിയിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ആദ്യത്തെ കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസം കഴിഞ്ഞാണ് ഭാഗികമായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നത്. രണ്ടാമത്തെ കുത്തിവെപ്പ് കഴിഞ്ഞ രണ്ടാഴ്ച കഴിഞ്ഞും. എന്തായാലും രണ്ട് കുത്തിവെപ്പുകൾ കഴിഞ്ഞ് ആദ്യത്തെ 48 മുതൽ 72 മണിക്കൂർ വരെ മദ്യപാനം പരിപൂർണ്ണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. കൂടുതൽ അഭികാമ്യം പരിപൂർണമായ രോഗപ്രതിരോധശേഷി ലഭിക്കുന്നതുവരെ ഒഴിവാക്കുന്നതും. അപ്പോ തൽക്കാലം ലാർജ്ണ്ട. സ്മാളുകയും വേണ്ട . മറിച്ചുള്ള പഠനങ്ങൾ വരുന്നതുവരെ അതാണ് നിലപാട്. നമുക്ക് തൽക്കാലം വാക്സാം !
ഡോ സുൽഫി നൂഹു
ലാർജണ്ട❗
………….
കോവിഡ് 19 വാക്സിൻ കുത്തിവെച്ചതിനുശേഷം മദ്യപിക്കാമോയെന്നാണ്കേരളം ഒറ്റക്കെട്ടായി…
Posted by Drsulphi Noohu on Sunday, 17 January 2021
Discussion about this post