പത്തനംതിട്ട: ശബരിമല സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാല് ദിവസം കൂടി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പോലീസിന്റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും.
Discussion about this post