കൊച്ചി: ആരും പട്ടിണികിടക്കാത്ത ഒരു നാളെ എന്ന സ്വപ്നത്തിനായി ഇന്നുതന്നെ പ്രവർത്തിച്ചു തുടങ്ങാമെന്ന് ഈ ഭക്ഷണശാല ഓരോരുത്തരേയും ഓർമ്മിപ്പിക്കുകയാണ്. കൈയ്യിൽ പണമില്ലെങ്കിലും വിശന്നാൽ വയറുനിറയെ ഭക്ഷണം കഴിക്കാൻ എറണാകുളം തൃപ്പൂണിത്തുറയിലെ ഈ ഭക്ഷണശാല നിങ്ങളെ ക്ഷണിക്കുകയാണ്. ബില്ല് അടക്കാൻ ഒരു വിൽ കൗണ്ടറോ ബിൽ സമ്പ്രദായമോ ഇല്ലാത്ത ഇടമാണ് ‘കപ്പൂച്ചിൻ’ എന്ന ഭക്ഷണശാല.
കപ്പൂച്ചിൻ വൈദികർ നടത്തുന്ന കപ്പൂച്ചിൻ മെസിൽ വയറു നിറയെ കഴിക്കാം, പക്ഷേ ബിൽ വേണ്ട എന്ന പോളിസിയാണ് നടപ്പിലാക്കുന്നത്.
കപ്പൂച്ചിൻ മെസിൽ ബിൽ കൗണ്ടറിന് പകരം സംവിധാനമുണ്ട്. ഒരു പഴയ തപാൽ ബോക്സ്. അതും കപ്പൂച്ചിൻ മെസിന് പുറത്ത്. കൈയ്യിൽ നിന്നും ഇഷ്ടമുള്ള തുക അതിൽ ഇടാം. കയ്യിൽ പണമില്ലെങ്കിൽ വേണ്ട, നിർബന്ധിച്ച് പണം വാങ്ങാൻ ആരുമില്ല അവിടെ.
പോക്കറ്റിൽ പണമില്ലാത്തതിന്റെ പേരിൽ ഒരാൾ പോലും പട്ടിണിയാവരുതെന്ന ചിന്തയിൽ നിന്നാണ് കപ്പൂച്ചിൻ മെസ് ഉടലെടുത്തത്. കപ്പൂച്ചിൻ ആശ്രമത്തിലെ അന്തേവാസികളും വൈദികരുമാണ് മെസിന്റെ നടത്തിപ്പുകാർ. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചഭക്ഷണത്തിന് 40 രൂപയും ചായയ്ക്കും ചെറുകടികൾക്കുമായി 10 രൂപയുമാണ് വിലവിവരം.
വീട്ടിലെ ഭക്ഷണത്തിന്റെ രുചി തേടി എത്തുന്നവരാണ് ഏറെയും. ഗുണനിലവാരമുള്ള ഭക്ഷണമാതിനാൽ തന്നെ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെ. ദിവസേനെ കപ്പൂച്ചിൻ മെസിലെ രുചി തേടി എത്തുന്നവർ നിരവധിയാണ്.
Discussion about this post